പരിമിതികളെ മറികടന്ന് ജോബി മാത്യു; വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍നേട്ടം
ദുബായില്‍ വച്ച് നടക്കുന്ന വേള്‍ഡ് പാരാ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേട്ടവുമായി കേരളത്തിന്റെ ജോബി മാത്യു. ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തിലാണ് 29ാമത്തെ ലോകമെഡല്‍ നേട്ടം. ഒക്ടോബറില്‍ ചൈനയില്‍ വച്ച് നടക്കാനിരിയ്ക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസിലേക്കും ജോബി മാത്യു യോഗ്യത നേടി.
ഭാരത് പെട്രോളിയത്തിലെ മാനേജരും സ്‌പോട്‌സ് പേഴ്‌സണുമായ ജോബി, 60% ശാരീരിക വെല്ലുവിളികളോടെ ജനിച്ച വ്യക്തിയാണ്. പ്രതിസന്ധികളിലും കഠിന പരിശ്രമമാണ് ജോബിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍. അടുക്കം സ്വദേശിയായ ജോബി ആലുവയിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. നാഷണല്‍ പാരാ പവര്‍ ലിഫ്റ്റിങിന്റെ ഔദ്യോഗിക കോച്ചായ ജെപി സിങ് ആണ് ജോബിയുടെ കോച്ച്.
മത്സരത്തില്‍ ആദ്യാവസാനം പ്രോത്സാഹനവുമായി ഒപ്പം നിന്നത് യുഎഇയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും കേരളീയനുമായ ജോയ് തണങ്ങാടന്‍ ആണ്. ഇന്ത്യന്‍ പാരാലിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് ദീപ മാലികിന്റെ സമയോചിതമായ ഇടപെടലുകള്‍ പ്രോത്സാഹനവും ഈ നേട്ടത്തിന്റെ പിന്നിലെ പ്രധാന പ്രോത്സാഹനങ്ങളിലൊന്നാണ്.