രാഹുല്‍ ഗാന്ധിക്ക് പിന്തുണ; പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി ബഹ്‌റൈന്‍
രാഹുല്‍ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ബഹ്റൈന്‍ ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പിക്കാത്ത ഭരണാധികാരികള്‍ ആണ് രാജ്യം ഭരിക്കുന്നതെന്നും ഒഐസിസി വിമര്‍ശിച്ചു.
രാജ്യത്തെ ഭരണാധികാരികള്‍ക്ക് ഒത്താശ ചെയ്യുന്ന നിയമസംവിധാനം ജനാധിപത്യമൂല്യങ്ങളെ എല്ലാം തകര്‍ക്കുന്ന നിലയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തി, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം കടന്നു പോകുന്നതായി ആരെങ്കിലും സംശയിച്ചാല്‍ അങ്ങനെയുള്ള ആളുകളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രതികരിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍, സെക്രട്ടറിമാരായ ജവാദ് വക്കം, ജോയ് എം. ഡി, ജില്ലാ പ്രസിഡന്റ്മാരായ നസിം തൊടിയൂര്‍, ഷമീം കെ. സി, ഷിബു എബ്രഹാം, നിസാര്‍ കുന്നംകുളത്തിങ്കല്‍, സുനില്‍ കെ. ചെറിയാന്‍, ജേക്കബ് തേക്ക്‌തോട്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ സല്‍മാനുല്‍ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പുണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ, ജോണ്‍സന്‍ ടി ജോണ്‍,സൈദ് മുഹമ്മദ്, ജെയിംസ് കോഴഞ്ചേരി,രജിത് മൊട്ടപ്പാറ,നിജില്‍ രമേശ്, അലക്‌സ് മഠത്തില്‍, ഷിബു ബഷീര്‍, സുനിത നിസാര്‍, ആനി അനു, രവിത വിബിന്‍, സുനു, റോയ് മാത്യു,റെജി ചെറിയാന്‍, അസീസ് ടി. പി, അനുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.