Thursday, January 9, 2025
Gulf

റമദാന്‍: 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവുമായി യുഎഇ

റമദാന് മുന്നോടിയായി യുഎഇയില്‍ തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണു ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരിക്കുന്നത്.

മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരംനല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യു.എ.ഇ.ഭരണാധികാരികളുടെ മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി.

ചില സുപ്രധാന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കുന്നത് യുഎഇയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു രീതിയാണ്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് തടവില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *