Wednesday, January 8, 2025
Kerala

കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; സുപ്രിംകോടതി

ആലപ്പുഴ പാണാവള്ളിയിലെ കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകുവെന്ന് കർശന മുന്നറിയിപ്പുമായി സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു

തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് കർശന മുന്നറിയിപ്പ് നൽകിയ സുപ്രിംകോടതി കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുപത്തിയെട്ടാം തീയ്യതിക്കുള്ള പൂർണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നൽകിയ നിർദേശം സുപ്രിംകോടതി ഇന്നും ആവർത്തിച്ചു. പൊളിക്കൽ സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു . അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

പൂർണ്ണമായും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കുമെമെന്ന് ജസ്റ്റിസുമാരായ അനിരുധ് ബോസ്,സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബഞ്ച് മുന്നറിയിപ്പ് നൽകി.54 വില്ലകളും പൊളിച്ച് നീക്കിയെന്നും പ്രധാന കെട്ടിടം മാത്രമേ ഇനി പൊളിക്കാൻ ഉള്ളെവുമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.തീരപരിപാലന നിയമം ലംഘനം ചുണ്ടികാട്ടി മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമ പോരാട്ടത്തിനൊവിലാണ് റിസോർട്ട് പൊളിക്കണമെന്ന് 2020 ജനുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടത്. കൊവിഡ് കാരണം വൈകിയ പൊളിക്കൽ നടപടി ,2022 സെപ്റ്റംബർ 15 നാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *