കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ
ദുബൈ : നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും.
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളുടെ നഗ്‌നരൂപങ്ങള്‍ വരുന്നത് ഇവയെല്ലാം ക്രിമിനല്‍ കുറ്റമാണ്.
അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.