Monday, January 6, 2025
Top News

നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ; യുഎഇ സര്‍ക്കാരിന് നന്ദിയറിയിച്ച് താരം

നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *