ഒളിവിൽ തന്നെ; അമൃത്പാൽ സിംഗിനായി തിരച്ചിൽ നാലാം ദിവസവും തുടരുന്നു
ഒളിവിൽ കഴിയുന്ന പിടികിട്ടാപുള്ളി വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങിനായി തിരച്ചിൽ നാലാം ദിവസവും തുടരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത്പാൽ സിംഗിന്റെ ബന്ധു ഉൾപ്പെടെയുള്ളവരെ അസമിലേക്ക് മാറ്റി. അതിനിടെ പഞ്ചാബിൽ ഇൻറർനെറ്റ് എസ്എംഎസ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിച്ചു.
പഞ്ചാബ് പോലീസിനെ കൂടാതെ കേന്ദ്രസേന സംസ്ഥാനത്തുടനീളം വലി വിരിച്ചിട്ടും നാലാം ദിവസവും അമൃത് പാൽ സിങ്ങിനെ കണ്ടെത്താനായില്ല. രാജ്യം വിടാതിരിക്കാൻ അതിർത്തിയിൽ അടക്കം കർശന പരിശോധനയാണ് നടത്തുന്നത്. പഞ്ചാബിന് പുറമേ ഹിമാചലിലും അസമിലും തിരച്ചിൽ നടത്തുന്നുണ്ട്. അമൃത് പാൽ സിംഗിന് ജോർജിയിൽ നിന്ന് ഐഎസ്ഐ പരിശീലനം നേടിയതായാണ് ഇന്റാലിജൻസ് റിപ്പോർട്ട്. വിദേശ ഫണ്ടിങ്ങും ലഭിച്ചിട്ടുണ്ട്.ദുബായിൽ വച്ച് ഗൂഢാലോചന നടന്നതായും ഇന്റലിജൻസിന് റിപ്പോർട്ട് ലഭിച്ചു.
ദേശ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത
അമൃത് പാൽ സിങ്ങിന്റ ബന്ധു അടക്കം 7 പേരെ കൂടി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. 4 പ്രതികളെ ഞായറാഴ്ച ദിബ്രു ഗഡിൽ എത്തിച്ചിരുന്നു. പഞ്ചാബിൽ മൂന്നുദിവസമായി തുടരുന്ന ഇൻറർനെറ്റ് , എസ്എംഎസ് നിരോധനം ഭാഗികമായി നീക്കി.ഫിറോസ്പൂർ ഉൾപ്പെടെ നാല് ജില്ലകളിലും ,അമൃത്സറിലെ അജ്നാലയിലുമാണ് ഇൻറർനെറ്റ് എസ്എംഎസ് സേവനങ്ങൾക്ക് നിയന്ത്രണം വ്യാഴാഴ്ച വരെ തുടരും.