സീറോമലബാർ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി
മനാമ സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിങ് പുതിയ ഭരണ സമിതിക്കു അംഗീകാരം നൽകി.
മറ്റു ഭാരവാഹികൾ :
രാജാ ജോസഫ് – വൈസ് പ്രസിഡന്റ്, ജീവൻ ചാക്കോ – അസി. ജനറൽ സെക്രട്ടറി, ജസ്റ്റിൻ ഡേവിസ് – ട്രെഷറർ, ലൈജു തോമസ് – അസി. ട്രെഷറർ, ജിജോ ജോർജ് – മെമ്പർഷിപ് സെക്രട്ടറി, ജെയ്‌മി തെറ്റയിൽ – എന്റർടൈൻമെന്റ് സെക്രട്ടറി, സിജോ ആന്റണി – സ്പോർട്സ് സെക്രട്ടറി, രതീഷ് സെബാസ്റ്റ്യൻ – ഐ.ടി. സെക്രട്ടറി, മനു വര്ഗീസ് – ഇന്റർനാൽ ഓഡിറ്റർ.ജേക്കബ് വാഴപ്പിള്ളിയായിരുന്നു വരണാധികാരി.