‘പുതിയ പുതുപ്പള്ളിയെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്, ജനം ഒപ്പം നില്‍ക്കും’; വോട്ട് രേഖപ്പെടുത്തി ജെയ്ക്
പുതുപ്പള്ളിയാകെ ഉപതെരഞ്ഞെടുപ്പ് ആവേശത്തില്‍ ആറാടി നില്‍ക്കുന്നതിനിടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് മണര്‍കാട് ഗവ. എല്‍ പി സ്‌കൂളിലെ 72-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളിയില്‍ മാറ്റത്തിന്റെ ജനവിധിയുണ്ടാകുമെന്ന് വോട്ട് ചെയ്ത ശേഷം ജെയ്ക് സി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ പുതുപ്പള്ളിക്കായാണ് വിധിയെഴുത്ത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ചര്‍ച്ചയായതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു.
പുതിയ പുതുപ്പള്ളി എന്ന ആശയമാണ് താന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ജെയ്ക് സി തോമസ് പറയുന്നു. ഈ ആശയത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വോട്ട് ചെയ്ത ശേഷം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ജെയ്ക് മണര്‍കാടുനിന്നും മറ്റ് പ്രധാനപ്പെട്ട ബൂത്തുകളും സന്ദര്‍ശിച്ചുപവരികയാണ്.