പുതിയ പാർട്ടിക്കായുള്ള നീക്കങ്ങൾ മാണി സി കാപ്പൻ ഊർജിതമാക്കി; തീരുമാനമെടുക്കാൻ പത്തംഗ സമിതി
എൻ സി പി വിട്ട് യുഡിഎഫിൽ ചേർന്ന മാണി സി കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പാലായിൽ ചേർന്ന യോഗത്തിൽ പുതിയ പാർട്ടിയുടെ പേര്, ഭരണഘടന, രജിസ്‌ട്രേഷൻ, കൊടി എന്നിവയെ കുറിച്ച് തീരുമാനമെടുക്കാനായി മാണി സി കാപ്പൻ ചെയർമാനും അഡ്വ. ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു
കേരള എൻസിപി എന്ന പേരാകും പാർട്ടിക്ക് സ്വീകരിക്കുക. എൻസിപിയിൽ നിന്ന് രാജിവെച്ച് വന്ന മൂന്ന് ജനറൽ സെക്രട്ടറിമാരടക്കം പത്ത് നേതാക്കൾ കാപ്പനൊപ്പമുണ്ട്. പുതിയ പാർട്ടിയായി യുഡിഎഫിൽ എത്തിയാൽ മൂന്ന് സീറ്റുകൾ ലഭിക്കുമെന്നാണ് കാപ്പൻ കണക്കുകൂട്ടുന്നത്. എന്നാൽ കോൺഗ്രസിൽ ഇതിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല