രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ല: വയനാട് സംരക്ഷണ സമിതി
കൽപ്പറ്റ : രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സമരത്തിലേക്ക് തള്ളിവിട്ട് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് മുമ്പിൽ അടിയറവ് പറയുന്ന കർഷക വിരുദ്ധനയം അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്ന് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗണിൽ നടത്തിയ പാതിരാ സംഗമം അഭിപ്രായപ്പെട്ടു. സമരം കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൊടും തണുപ്പ് വകവെക്കാതെ രാജ്യ തലസ്ഥാനത്ത് ഒരു മാസത്തിലേറെയായി കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസ്സാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമിതി ചെയർമാൻ ഫാദർ തോമസ് മണക്കുന്നേൽ അദ്ധ്യക്ഷനായി. മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് സമരത്തിന് വിവിധ മത, സമുദായ, കർഷക, സാംസ്കാരിക, സംഘടനാ നേതാക്കളായ ഹാരിസ് ബാഖവി കമ്പളക്കാട് (സമസ്ത), ഫാ. പി. സി. പൗലോസ് പുത്തൻപുരയ്ക്കൽ (യാക്കോബായ), ഫാ. വർഗീസ് മൺറോത് ( ഓർത്തഡോക്സ്), റോയി നമ്പുടാകം (കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), സുരേന്ദ്രൻ മാസ്റ്റർ (ഹരിതസേന), ഗഫൂർ വെണ്ണിയോട് (കാർഷിക പുരോഗമന സമിതി), ശ്രീമതി വിജി ജോർജ് (മാതൃവേദി), ചെറുശ്ശേരി മുഹമ്മദ് സഖാഫി (എസ്. വൈ. എസ്. ജില്ലാ പ്രസിഡന്റ്), കെ. കെ. ജേക്കബ് (കോഴിക്കോട് രൂപത), ജോസ് താഴത്തേൽ (ക്രിസ്ത്യൻ കൾച്ചറൽ ഫോറം), വി. പി. തോമസ് (ബത്തേരി രൂപത), ഫാ. ജെയിംസ് പുത്തൻപറമ്പിൽ (എക്യുമെനിക്കൽ ഫോറം), ഫാ. സോമി വടയാപറമ്പിൽ (ഡിപ്പോൾ വികാരി), ഡോ. സാജു കൊല്ലപ്പള്ളി (കത്തോലിക്ക കോൺഗ്രസ്), റ്റിബിൻ പാറയ്ക്കൽ (കെ. സി. വൈ. എം.), എൻ. ജെ. ചാക്കോ (എഫ് ആർ എഫ്), ഫാ. തോമസ് ജോസഫ് തേരകം (ലീഗൽ കോഡിനേറ്റർ), സെബാസ്റ്റ്യൻ പാലംപറമ്പിൽ (ജനറൽ കൺവീനർ, ജന സംരക്ഷണ സമിതി), ജോണി പാറ്റാനി (വൈ. എം. സി. എ), ഫാ. റെജി മുതുകത്താനി (നെടുമ്പാല), കെ. എസ്. മുഹമ്മദ് സഖാഫി (കേരളാ മുസ്ലിം ജമാഅത്ത്), രാജൻ തോമസ്, യു പി അബ്ദുറഹിമാൻ മുസ്ലിയാർ, പി. സൈനുൽ ആബിദ് ദാരിമി, നസീർ കോട്ടത്തറ, ഫാ. അജിൻ ചക്കാലക്കൽ, സുധീഷ് മാനുവൽ, മാത്യു തറയിൽ, ജിൽസ് മേക്കൽ എന്നിവർ ഐക്യദാർഢ്യപ്രസംഗം നടത്തി.
സമിതി ജനറൽ സെക്രട്ടറി സാലു അബ്രഹാം മേച്ചേരി സ്വാഗതവും, സമതി വർക്കിംഗ് ചെയർമാൻ ഫാ. ആന്റോ മമ്പള്ളി നന്ദിയും പറഞ്ഞു.