ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം പിഴ; നിയമനിർമാണവുമായി യുഎഇ
ലൈസൻസില്ലാതെ ചികിത്സിച്ചാൽ ഒരു ലക്ഷം ദിർഹം വരെ പിഴയീടാക്കാനുള്ള നിയമനിർമാണവുമായി യുഎഇ. ഇത്തരത്തിൽ രണ്ട് കരടുകൾക്ക് ബുധനാഴ്ച ഫെഡെറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. ലൈസൻസില്ലാതെ ചികിത്സിച്ചാൽ തടവോ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
വ്യാജ രേഖകൾ ഹാജരാക്കി ചികിത്സിക്കുന്നവർക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യും.