യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ മൂന്നാം ദിവസവും കുതിപ്പ് തുടരുന്നു
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹത്തിനെതിരെ 22.23 രൂപയിലെത്തി. യുഎസ് ഡോളറിനെതിരെ 13 പൈസ ഉയര്‍ന്ന് 81.61ലെത്തി. സൗദി റിയാലിനെതിരെ 21.57ലാണ് ഇന്ത്യന്‍ രൂപ ഇന്ന് വിനിമയം നടത്തുന്നത്.
ഇന്ത്യന്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഡോളറിനെതിരെ 81.73 ല്‍ വിനിമയം ആരംഭിച്ച ഇന്ത്യന്‍ രൂപ 81.61 ല്‍ എത്തി. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.74 എന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഇത് 82.35 എന്ന നിലയിലായിരുന്നു.
തുടര്‍ച്ചയായ മൂന്നാംദിവസമാണ് യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ഉയര്‍ന്ന് നില്‍ക്കുന്നത്.