Saturday, April 12, 2025
Top News

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഡോളറിനെതിരെ 82 പിന്നിട്ടു

ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് മറ്റ് കറന്‍സികള്‍ ദുര്‍ബലപ്പെടുന്നത്.

യു എസ് ഡോളറിനെതിരെ 0.41 ശതമാനം മൂല്യമാണ് ഇന്ത്യര്‍ രൂപയ്ക്ക് ഒറ്റയടിക്ക് കുറഞ്ഞത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതാണ് പല കറന്‍സികളും ദുര്‍ബലമാകാന്‍ കാരണമായത്. എണ്ണവില ഇനിയും ഉയര്‍ന്നാല്‍ രൂപ വീണ്ടും ദുര്‍ബലമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *