ഇതൊന്നും ഇന്ത്യൻ സംസ്കാരമല്ല’; രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിനെതിരെ ബിജെപി
രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിയെ ചുംബിച്ചതിൽ വിമർശനവുമായി ബിജെപി. ഉത്തർ പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിംഗാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുസ്ഥലത്ത് സഹോദരിയെ ചുംബിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയാണ് കഴിഞ്ഞ ദിവസം രാഹുൽ സഹോദരിയെ ചുംബിച്ചത്.
“50ആം വയസിൽ ഏത് പാണ്ഡവനാണ് പൊതു പരിപാടിയിൽ വച്ച് സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഒരു സംഘ് പ്രചാരകനെന്നാൽ വിവാഹം കഴിക്കാതെ, ലാഭേച്ഛയില്ലാതെ രാഷ്ട്രപുനർനിർമാണത്തിനായി പ്രവർത്തിക്കും. ആർ എസ് എസ് കൗരവരാണെന്ന് പറഞ്ഞതിനർത്ഥം അദ്ദേഹം പാണ്ഡവനാണെന്നാണ്. അദ്ദേഹം സ്വയം പാണ്ഡവനായി കണക്കാക്കുന്നെങ്കിൽ. 50ആം വയസിൽ രാഹുൽ ഗാന്ധി ചെയ്തതുപോലെ പാണ്ഡവർ പൊതു പരിപാടിയിൽ വച്ച് സഹോദരിയെ ചുംബിച്ചോ? അത് നമ്മുടെ സംസ്കാരമല്ല. അതൊന്നും അനുവദിച്ചുകൊടുക്കാനും കഴിയില്ല.”- ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു.