Monday, January 6, 2025
Gulf

മാർച്ച് മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂട്ടി

അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 1.91 ദിര്‍ഹമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് മാര്‍ച്ചില്‍ 2.12 ദിര്‍ഹമായിരിക്കും വില. സ്‍പെഷ്യല്‍ 95 പെട്രോളിന് 1.80 ദിര്‍ഹത്തില്‍ നിന്ന് 2.01 ദിര്‍ഹമായാണ് വില കൂട്ടിയിരിക്കുന്നത്. ഡീസല്‍ വില മാര്‍ച്ചില്‍ 2.15 ദിര്‍മായിരിക്കും. ഫെബ്രുവരിയില്‍ ഇത് 2.01 ദിര്‍ഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *