സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 224 കിലോ മയക്കുമരുന്ന് പിടികൂടി
ജിസാൻ: സൗദിയിൽ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 224 കിലോ മയക്കുമരുന്ന് പിടികൂടി. അതിർത്തി പ്രദേശമായ ജിസാനിൽ പടിഞ്ഞാറൻ നഗരത്തിലെ അൽദാഇർ ഗവർണറേറ്റിലാണ് സംഭവം.
സൗദി അതിർത്തി സേനയാണ് 224 കിലോ ഹഷീഷ് പിടികൂടിയത്. സംഭവത്തിൽ രണ്ടു യുവതികളടക്കം മൂന്ന് സ്വദേശികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
കാലിത്തീറ്റയും ബാർലിയും കൊണ്ട് പോകുന്ന ട്രക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന മയക്കുമരുന്നാണ് അധികൃതർ പിടികൂടിയത്. ട്രക്ക് ഡ്രൈവറെയും യുവതികളെയും തുടർ നടപടികൾക്കായി കൈമാറി.