ആന്ധ്രയിൽ കൊവിഡ് കെയർ സെന്ററിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ കൊവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. 15 പേരെ രക്ഷപ്പെടുത്തി. ഗോൾഡൻ പാലസ് എന്ന കൊവിഡ് കെയർ സെന്ററിലാണ് തീപിടിത്തമുണ്ടായത്. 30 പേരാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. പത്ത് മെഡിക്കൽ ജീവനക്കാരും കെട്ടിടത്തിലുണ്ടായിരുന്നു
ഏഴ് പേരെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. അഗ്നിരക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി
ഹോട്ടലാണ് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നത്. ഒരു ജീവനക്കാരന്റെ പിപിഇ കിറ്റിലേക്ക് തീ കയറുകയും ഇയാൾ പരിഭ്രാന്തിയോടെ രോഗികളെ പാർപ്പിച്ച വാർഡിലേക്ക് ഓടിക്കയറുകയും തുടർന്ന് തീ പടരുകയുമായിരുന്നുവെന്നാണ് വിവരം