വയനാട് മുത്തങ്ങ അതിർത്തി ചെക്ക് പോസറ്റിൽ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18500 പാക്കറ്റ് ഹാൻസ് പിടികൂടി; രണ്ട് പേർ പിടിയിൽ
സുൽത്താൻ ബത്തേരി:വയനാട് മുത്തങ്ങയിൽ 18500 പാക്കറ്റ് ഹാൻസ് പിടികൂടി .
വയനാട് എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവര പ്രകാരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് KA 54 6866 നമ്പർ മിനിലോറിയിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 18500 പാക്കറ്റ് ഹാൻസ് വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് പാർട്ടിയും ചേർന്ന് പിടികൂടി. കർണ്ണാടകയിൽ നിന്നും ബത്തേരിയിലേക്ക് വിൽപ്പനക്ക് 14 ചാക്കുകളിലായി കൊണ്ടുവന്നതാണ് ഇത്. വിപണിയിൽ ഉദ്ദേശം കാൽക്കോടിയോളം രൂപ വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. . ഗുണ്ടിൽപേട്ട സ്വദേശികളായ മല്ലു, കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതിയേയും തൊണ്ടിമുതലുകളും വാഹനവും പോലീസിന് കൈമാറുന്നതാണ്. കഴിഞ്ഞ മാസവും എക്സൈസ് പാർട്ടി 680 കിലോ ഹാൻസ് പിടികൂടിയിരുന്നു.