മുഖലക്ഷണം നോക്കി സ്ത്രീകളെ വിലയിരുത്താം !
മുഖലക്ഷണം നോക്കി സ്ത്രീകളുടെ സ്വഭാവം മനസിലാക്കാന്‍ സാധിക്കും എന്ന് കേട്ടിട്ടുണ്ടോ?. ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇതാ അറിഞ്ഞോളൂ സ്ത്രീകളെ വിലയിരുത്താന്‍ അവരുടെ മുഖലക്ഷണം നോക്കിയാല്‍ മതി. വേദിക്ക് ആസ്ട്രോളജി പ്രകാരം ഒരു സ്ത്രീയുടെ എല്ലാ സ്വഭാവങ്ങളും അവരുടെ മുഖത്ത് തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നു.
കട്ടി കൂടിയ പുരികമുള്ള പെണ്‍കുട്ടികള്‍ പെതുവേ സ്നേഹിക്കുന്നവരോട് ഏറെ വിശ്വസ്തത പുലര്‍ത്തുന്ന ആളാണെന്ന് പറയപ്പെടുന്നു. കുടാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാന്‍ അവര്‍ എന്നും ശ്രമിക്കാറുണ്ട്. അതേസമയം ചെരിഞ്ഞ പുരികമുള്ള പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ ഉന്നതി നേടുമെന്നും പറയുന്നു.
എന്നാല്‍ കൂട്ടു പുരികമുള്ള സ്ത്രീകള്‍ സ്വന്തം കാര്യത്തിനായി എന്തു ചെയുമെന്നും ഇത്തരത്തിലുള്ളവര്‍ ബന്ധങ്ങള്‍ക്ക് അധികം പ്രാധാന്യം നല്‍കാറില്ലെന്നും പറയപ്പെടുന്നു. ഉണ്ടക്കണ്ണുള്ള പെണ്‍കുട്ടികള്‍ പെതുവേ തമാശപ്രകൃതമുള്ളവരാകും. കണ്ണിന് മുകളില്‍ ചുവപ്പ് രാശിയുള്ളവര്‍ വളരെ ഭാഗ്യവതികാളാണ്. തങ്ങളുടെ കാര്യങ്ങള്‍ മാത്രം കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരാണ് കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍. കൃഷ്ണമണി ചാര നിറമാണെങ്കില്‍ അവര്‍ സ്വാര്‍ത്ഥതയുള്ള സ്ത്രീയാകുമെന്നും പറയുന്നു.
നെറ്റി ചുളിക്കുമ്പോള്‍ വരകള്‍ കാണുന്നുണ്ടെങ്കില്‍ അത്തരത്തിലുള്ള സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായിരിക്കും. കുടാതെ ഇത്തരത്തിലുള്ളവര്‍ പഠനകാര്യങ്ങളില്‍ മുന്‍പന്തിയിലായിരിക്കുമെന്നും പറയുന്നു. എന്നാല്‍ തടിച്ച് ചുണ്ടുള്ളവര്‍ പെതുവേ സ്വയം തീരുമാനമെടുത്ത്, സ്വന്തം ജീവിതം മാത്രം നോക്കുന്നവരാകും. എന്നാല്‍ കട്ടി കുറഞ്ഞ ചുണ്ടുള്ളവര്‍ കഠിനാധ്വാനികളും സ്നേഹമുള്ളവരും കുടുംബത്തോടെ ഏറെ അടുത്ത് നില്‍ക്കുന്നവരുമാകും.