സൗദിയില്‍ കൊവിഡ് ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
അല്‍ ജൗഫ്: സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിത മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
അല്‍ ജൗഫില്‍ സക്ക നഗരത്തിലെ മാതൃ- ശിശു ആശുപത്രിയിലാണ് കൊവിഡ് ബാധിത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാരും സാങ്കേതികപ്രവര്‍ത്തകരും അടങ്ങുന്ന പ്രത്യേക സംഘമാണ് ഗര്‍ഭിണിയെ പരിചരിച്ചത്.
കുഞ്ഞുങ്ങളെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. മാതാവിന് കൊവിഡ് അല്ലാത്ത മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.