Saturday, October 19, 2024
Gulf

യു എ ഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്ന വളണ്ടിയര്‍മാര്‍ക്ക് മറ്റ് കൊവിഡ് പരിശോധനകളുണ്ടാകില്ല

അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പരിശോധനകളില്‍ നിന്ന് ഇളവ്. ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയില്‍ നിന്നാണ് ഇളവ് നല്‍കുക.

ലോകത്ത് ആദ്യമായി യു എ ഇയിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നത്. മനുഷ്യരിലെ പരീക്ഷണമാണ് മൂന്നാം ഘട്ടം.

അല്‍ ഹുസ്ന്‍ (AlHosn) ആപ്പ് ഉപയോഗിച്ചാണ് പരീക്ഷണത്തിന് തയ്യാറായവരെ തിരിച്ചറിയുക. വളണ്ടിയേഴ്‌സ് ടാഗ് ഉള്‍പ്പെടുത്താന്‍ ആപ്പ് പരിഷ്‌കരിക്കും. ഇതോടെ പി സി ആര്‍ ടെസ്റ്റ് ആവശ്യമില്ലാതെ തന്നെ ഇവര്‍ക്ക് രാജ്യത്തുടനീളം സഞ്ചരിക്കാം.

Leave a Reply

Your email address will not be published.