ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ്: 15 മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 1,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 15 പേര്‍ മരിക്കുകയുംചെയ്തു. ഇതുവരെ സംസ്ഥാനത്ത് 1,41,531 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. 4,059 പേര്‍ മരിച്ചു.
ഇന്ന് 1,008 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1,27,124 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 10,348 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നു.
ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 19,64,537 ആണ്. 56,282 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗബാധയുണ്ടായി.