തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ
തമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ. കൊവിഡ് രോഗബാധിതരുടെ എണ്ണം 75,000ത്തിലേക്ക്. ഇന്ന് മാത്രം 3645 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 74,622 ആയി. ചെന്നൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷംതമിഴ്നാട്ടിൽ 3645 പുതിയ കൊവിഡ് ബാധിതർ.
ചെന്നൈയിൽ മാത്രം ഇന്ന് 1956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ അമ്പതിനായിരത്തോളം പേരും ചെന്നൈയിലാണ്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 46 പേർ കൂടി മരിച്ചു. ആകെ മരണസംഖ്യ 957 ആയി.