ഉംറ തീര്‍ത്ഥാടകയായ പാലക്കാട് സ്വദേശിനി മക്കയില്‍ അന്തരിച്ചു
ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മക്കയില്‍ അന്തരിച്ചു. ആലത്തൂര്‍ സ്വദേശിനി ആമിന ആണ് മരിച്ചത്. 77 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
ഭര്‍ത്താവിവിനും മക്കളോടൊപ്പവും സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു ആമിന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഗ്രിബ് നമസ്‌കാരങ്ങള്‍ക്ക് ശേഷം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.