Saturday, October 19, 2024
Gulf

ഉംറ; പ്രതിദിനം ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കും

മക്ക: വിശുദ്ധ ഹറമിലേക്ക് ഉംറ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന്റെ എണ്ണം ഉയര്‍ത്തി. പ്രതിദിനം ഒരു ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഇത്രയും തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിത്തുടങ്ങും. ഹറമില്‍ അറുപതിനായിരം പേര്‍ക്ക് നിസ്‌കാരത്തിനും അനുമതി നല്‍കും.

അധികൃതരുടെ മുന്നൊരുക്കങ്ങള്‍ക്കും അനുമതിക്കും ശേഷമാണ് പ്രതിദിന ഉംറ തീര്‍ഥാടകരുടെയും നിസ്‌കാരത്തിനുമുള്ള ശേഷി ഉയര്‍ത്തിയത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യും.

 

Leave a Reply

Your email address will not be published.