Monday, January 6, 2025
Kerala

പുതുവത്സര ദിനത്തിൽ മൂന്നാറിൽ കൂട്ടത്തല്ല്; വിനോദ സഞ്ചാരികളെ മർദിച്ചത് ഓട്ടോ ഡ്രൈവർമാർ, 7 പേർ പിടിയിൽ

പുതുവത്സര ദിനത്തിൽ മൂന്നാറിൽ വിനോദ സഞ്ചാരികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ ഏറ്റുമുട്ടി. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിനോദ സഞ്ചാരികൾ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ചായിരുന്നു കൂട്ടത്തല്ല് നടന്നത്.

ഭഷണം കഴിക്കാൻ കയറിയ വിനോദ സഞ്ചാരികളെ ഓട്ടോ ഡ്രൈവർമാർ എത്തി മർദ്ദിക്കുകയായിരുന്നു. സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂ ഇയർ ആഘോഷത്തിനിടെ തൃശൂർ ചേലക്കരയിലും യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. അടിപിടിയിൽ പങ്ങാരപ്പിള്ളി സ്വദേശിയായ വിഷ്ണുവിന്റെ തലയ്ക്ക് പരുക്കേറ്റു.

തൃശൂരിൽ നടന്ന സംഭവത്തിൽ സൈനികൻ അടക്കം മൂന്നുപേരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേപ്പാടം അരമന ബാറിൽ വച്ചാണ് സംഘർഷമുണ്ടായത്. സൈനികനായ പുലാക്കോട് സ്വദേശി വിഷ്ണു, മേപ്പാടം സ്വദേശി ജിജോ, ലായിലകുളമ്പ് സ്വദേശി ജോജോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *