മൂന്നാം ദിവസവും സ്വര്‍ണവില ഉയര്‍ന്ന് തന്നെ
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നുനില്‍ക്കുന്നത്. വില വര്‍ധിച്ചതോടെ സ്വര്‍ണം പവന് 37,680 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4710 രൂപയുമായി വിപണിവില.
ഇന്നലെ സ്വര്‍ണം പവന് 37600 രൂപയായിരുന്നു വില. ഒക്ടോബര്‍ 25ന് 37,480 ആയിരുന്നു നിരക്ക്.
അതേസമയം വെള്ളിവിലയിലും കേരളത്തില്‍ ഇന്ന് മാറ്റമുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയര്‍ന്ന് 64 രൂപയിലെത്തി. നിരക്കില്‍ വ്യത്യാസമില്ലാതെ ഒരു ഗ്രാം ഹാള്‍മാര്‍ക്ക്് വെള്ളിക്ക് 90 രൂപയാണ് ഇന്നത്തെ വിപണിവില.