ഗവര്‍ണറുമായുള്ള വിവാദങ്ങള്‍ക്കിടെ ധനമന്ത്രിയെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു
ഗവര്‍ണറുമായുള്ള വിവാദങ്ങള്‍ക്കിടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ എകെജി സെന്ററിലേക്ക് വിളിപ്പിച്ചു. മന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. അതേസമയം മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.