സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിപണവില ഇങ്ങനെ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഔണ്‍സിന് 1722 ഡോളര്‍ വരെയെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയാണ് ഇന്നത്തെ വിപണിവില. സ്വര്‍ണം പവന് 38280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്.
ഇന്നലെ ഗ്രാമിന് 40 രൂപ കൂടി വിപണി വില 4775 രൂപയിലെത്തുകയും പവന് 38200 രൂപയുമായിരുന്നു.