Saturday, January 4, 2025
Business

കുതിപ്പ് നിന്നിട്ടില്ല; സ്വർണവില ഇന്നും ഉയർന്നുതന്നെ

അന്താരാഷ്ട്രതലത്തിൽ സ്വർണ വിലയിൽ ഇന്നും വർധനവ് രേഖപ്പെടുത്തി ഔൺസിന് 1976 വരെയെത്തിയതിനാൽ സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ ​ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രൂപയും പവന് 640 രൂപ കുറഞ്ഞ് 43,360 രൂപയുമായിരുന്നു.

ഇന്ന് സ്വർണം ​ഗ്രാമിന് 60 രൂപ കൂടി ഒരു ​ഗ്രാം 22 കാരറ്റ് സ്വർ‌ണത്തിന് ഔദ്യോ​ഗിക വില 5480 രൂപയിലേക്കെത്തി. പവന് 480 രൂപ കൂടി ഒരു പവൻ 22 കാരറ്റ് സ്വർ‌ണത്തിന് 43,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്.

ഇന്ന് കേരളത്തിൽ 24 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയുമാണ്. ഇന്നലെ ഇത് യഥാക്രമം 5915ഉം 47,320ഉം ആയിരുന്നു. ഇന്നലെ ദിവസങ്ങൾക്കുശേഷമുള്ള വർധനവിന് ശേഷമാണ് സ്വർണത്തിന് വില കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *