കൂപ്പുകുത്തി സ്വർണവില താഴേക്ക്; ഇന്നത്തെ വിലയറിയാം
അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വർണം ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്.
കേരളത്തിൽ 24 കാരറ്റ് സ്വർണം പവന് 47,320 രൂപയിലും ഗ്രാമിന് 5,915 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇന്നലെ കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6003 രൂപയും പവന് 48,024 രൂപയുമായിരുന്നു. കേരളത്തിൽ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 88 രൂപയും ഒരു പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
കേരളത്തിൽ 22 കാരറ്റ് 916 സ്വർണം ഗ്രാമിന് ഇന്നലെ 5500 ആയിരുന്നത് ഇന്ന് 5420 രൂപയിലും പവന് 44000 ആയിരുന്നത് ഇന്ന് 43,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ സ്വർണം പവന് കൂടിയത് 2580 രൂപയാണ്.