വിപണിയില്‍ തിളങ്ങി സ്വര്‍ണവില; ഇന്നും കുതിപ്പ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെയും സ്വര്‍ണവില വര്‍ധിച്ച് കേരളത്തില്‍ പവന് 40,000 കടന്നിരുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 40,200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായത് 520 രൂപയുടെ വര്‍ധനവാണ്.
ഇന്ന് സ്വര്‍ണം ഗ്രാമിന് സംസ്ഥാനത്ത് 50 രൂപ വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് നിലവിലെ വിപണിവിലവ 5025 രൂപയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്ന് ഇന്ന് 4160 രൂപയിലേക്കെത്തി.
അതേസമയം വെള്ളിവില ഉയര്‍ന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 75 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയുമായി.