കുതിപ്പ് നിന്നു; കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 1902 ഡോളര്‍ വരെയെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.
ഇന്നലെ ഗ്രാമിന് 70 രൂപ കൂടി 5315 രൂപയും പവന് 560 രൂപ കൂടി 42,520 രൂപയുമായിരുന്നു വിപണി നിരക്ക്.
ഇന്ന് സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5305 രൂപയാണ് ഔദ്യോഗിക വില. 42,440 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്.