വീണ്ടും ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1625 ഡോളറില്‍ എത്തിയതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 10 രൂപ കൂടി 4655 രൂപയും പവന് 37240 രൂപയുമായിരുന്നു.
ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ ഇന്നത്തെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണവില 4635 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഒരു പവന് കേരളത്തില്‍ ഇന്ന് 37,080 രൂപയായി.