വീണ്ടും വീണ്ടും താഴേക്ക്: സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു
തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വിലഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്. പവന് 37840 രൂപയാണ് വില. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.