Saturday, January 4, 2025
Gulf

സൗദിയിൽ വിസ്മയം തീർത്ത് സൂര്യകാന്തി പൂക്കളുടെ തോട്ടം

സൗദിയിലെ അബഹയിൽ സൂര്യകാന്തി പൂക്കളുടെ തോട്ടം ശ്രദ്ധേയമാകുന്നു. സൂര്യകാന്തി തോട്ടം അബഹയിലെ അപൂർവ കാഴ്ചകളിൽ ഒന്നാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ആരംഭിച്ചത് .

സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ അബഹ വൈവിധ്യമാർന്ന പഴവർഗങ്ങൾ കൊണ്ടും പൂക്കൾ കൊണ്ടും സമ്പന്നമാണ്. എന്നാൽ സൂര്യകാന്തിപ്പൂക്കളുടെ തോട്ടം അബഹയെ സംബന്ധിച്ചിടത്തോളം അപൂർവ കാഴ്ചയാണ്. സ്വകാര്യ വ്യക്തിയാണ് അബഹയുടെ മനോഹരമായ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടിക്കൊണ്ട് തന്റെ കൃഷിയിടത്തിൽ സൂര്യകാന്തിപ്പൂക്കൾക്കും ഇടം കണ്ടെത്തിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. ഇത് വിജയിക്കുന്ന പക്ഷം സൂര്യകാന്തി കൃഷി വ്യാപിപ്പിക്കാനാണ് നീക്കം. ദിനം പ്രതി നിരവധി സന്ദർശകർ സൂര്യകാന്തിപ്പൂക്കൾ കാണാൻ ഇവിടെ എത്തുന്നു.

അബഹ വിമാനത്താവളത്തിന് സമീപത്തുള്ള ഈ സ്വകാര്യ തോട്ടത്തിൽ മുന്തിരിത്തോപ്പുകളും റുമാനും ഓറഞ്ചും അത്തിപ്പഴവുമെല്ലാം സുലഭമായി കൃഷി ചെയ്യുന്നുണ്ട്. ഈ പഴങ്ങളും ചെടികളും ചുരുങ്ങിയ നിരക്കിൽ സന്ദർശകർക്ക് വാങ്ങാനും സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *