Thursday, January 2, 2025
Business

തക്കാളിക്ക് പിന്നാലെ ഉള്ളി വിലയും കുതിച്ചുയരുന്നു; കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രം

തക്കാളിക്ക് സമാനമായി ഉള്ളി വിലയും വര്‍ധിച്ചുവരുന്നതിനാല്‍ കയറ്റുമതിയില്‍ 40 ശതമാനം നികുതി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഉള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്.

ഓഗസ്റ്റ് 11 മുതല്‍ കരുതല്‍ശേഖരത്തില്‍ നിന്നാണ് സര്‍ക്കാര്‍ ഉള്ളി വിതരണത്തിന് നല്‍കി തുടങ്ങിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
202324 കാലയളവില്‍ 3 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2022-23ല്‍ സര്‍ക്കാര്‍ 2.51 ലക്ഷം ടണ്‍ ഉള്ളി ബഫര്‍ സ്റ്റോക്കായി നിലനിര്‍ത്തി.

ഉരുളക്കിഴങ്ങിന്റെ വിലയും ഈ മാസത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണുണ്ടായത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്, സര്‍ക്കാരിന്റെ കാര്‍ഷിക വിപണന ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ദേശീയതലത്തിലെ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലനിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതല്‍ശേഖരത്തില്‍ നിന്ന് ഉള്ളി വിതരണം ചെയ്യാന്‍ തീരുമാനിച്ചു.

ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *