ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 100 രൂപയിലേക്ക്
സംസ്ഥാനത്ത് ഉള്ളി, സവാള വില വീണ്ടും കുതിച്ചുയർന്നു. ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വർധിക്കുന്നത്. ഈ മാസം ആദ്യം കിലോയ്ക്ക് 35 രൂപയായിരുന്നു ഉള്ളി വിലയെങ്കിൽ ഇന്നലത്തെ ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 95-98 രൂപയായി.
സവാള കിലോയ്ക്ക് 90 രൂപയ്ക്കാണ് ഇന്ന് ചില്ലറ വിൽപന നടന്നത്. ഉള്ളിയും സവാളയും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് വില വർധനയ്ക്ക പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും വർധിക്കുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് മാർക്കറ്റിലെത്താൻ അടുത്ത വർഷം മാർച്ച് മാസമെങ്കിലുമാകുമെന്ന് ഇവർ പറയുന്നു.