കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; പുതിയ നിരക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് 4951 രൂപയും പവന് 39,608 രൂപയുമായി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5245 രൂപയും പവന് 41960 രൂപയുമാണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. വെള്ളിവിലയിലും ഇന്ന് വര്‍ധവുണ്ടായി. 1 രൂപ വര്‍ധിച്ച് വെള്ളിയുടെ വില 70ലും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.