സ്വര്‍ണവില ഉയര്‍ന്നു; അറിയാം പുതിയ സ്വര്‍ണം, വെള്ളി നിരക്കുകള്‍
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുടേതുമാണ് വര്‍ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വിപണിയില്‍ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36800 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 4660 രൂപയും. 480 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 65 രൂപയാണ് ഇന്നത്തെ വിപണിവില. എട്ട് ഗ്രാം വെള്ളിക്ക് 520 രൂപയും പത്ത് ഗ്രാമിന് 650 രൂപയുമാണ് പുതിയ നിരക്ക്.