ലാ ലിഗയിൽ ബാഴ്സയ്ക്ക് ജയം; ഒന്നാം സ്ഥാനത്ത് തുടരുന്നു
ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് ജയം. അത്‌ലറ്റികോ ബിൽബാവോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വീഴ്ത്തിയത്. ബിൽബാവോയുടെ തട്ടകത്തിൽ റഫീഞ്ഞ നേടിയ ഗോളിനാണ് ബാഴ്സയുടെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റഫീഞ്ഞയുടെ ഗോൾ. ജയത്തോടെ ലാ ലിഗ പോയിൻ്റ് പട്ടികയിൽ ബാഴ്സ ഒന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി 9 പോയിൻ്റ് വ്യത്യാസമാണ് ബാഴ്സയ്ക്കുള്ളത്. റയലിന് 25 മത്സരങ്ങളിൽ നിന്ന് 56 പോയിൻ്റും ബാഴ്സയ്ക്ക് ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 65 പോയിൻ്റുമുണ്ട്.