യുവ വജ്ര വ്യാപാരി പുരസ്‌കാരം മലയാളി സംരംഭകന്
ബ്രാന്‍ഡിംഗ് ഏജന്‍സിയായ ബ്രാന്റ് ഐക്കണ്‍ നല്‍കുന്ന അന്താരാഷ്ട്ര യുവ വജ്രവ്യാപാരി പുരസ്‌കാരം സൈറ ജൂലിയറ്റ് ഡയമണ്ട്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജുനൈദ് റഹ്മാന് ലഭിച്ചു. ജൂലൈ 23ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വച്ച് നടന്‍ സോനു സൂദാണ് മലയാളി സംരംഭകനായ ജുനൈദ് റഹ്മാന് പുരസ്‌കാരം സമ്മാനിച്ചത്. സൈറ ഡയമണ്ട്‌സിന്റെ ഡിസൈനുകള്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതായും ശക്തമായ ബ്രാന്‍ഡ് ഐഡന്റിറ്റി സൂക്ഷിക്കുന്നതായും അവാര്‍ഡ് വിധികര്‍ത്താക്കള്‍ വിലയിരുത്തി.
വജ്രവ്യാപാര രംഗത്ത് ഒരു ദശാബ്ദത്തിലേറെയായി ജുനൈദ് റഹ്മാന്‍ പ്രവര്‍ത്തിച്ചുവരികയാണ്. ജുനൈദിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് കമ്പനി നേടിയ വളര്‍ച്ചയാണ് പ്രധാനമായും അവാര്‍ഡിന്റെ വിധികര്‍ത്താക്കള്‍ ഉയര്‍ത്തിക്കാട്ടിയത്. ഓരോ മൂന്നുമാസവും തങ്ങളുടെ മുഴുവന്‍ ശേഖരവും പുതുക്കാറുണ്ടെന്ന് ജുനൈദ് പറഞ്ഞു. ഇതാണ് സെയ്‌റയ്ക്ക് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. തന്റെ കമ്പനി അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണെന്നും ഉപയോക്താക്കളുടെ പിന്തുണ ഇതേരീതിയില്‍ തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റില്‍ സൈറ ജൂലിയറ്റ് ഡയമണ്ട്‌സ് വലിയ വിശ്വാസ്യത പിടിച്ചുപറ്റിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ബിസിനസ് അമേരിക്കന്‍, യൂറോപ്യന്‍ വിപണികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജുനൈദ് റഹ്മാന്‍ ലക്ഷ്യമിടുന്നത്. 2016ലാണ് സെയ്‌റ ജൂലിയറ്റ് ഡയമണ്ട്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇപ്പോള്‍ പതിമൂന്നില്‍ അധികം രാജ്യങ്ങളിലാണ് സെയ്‌റ ജൂലിയറ്റ് ഡയമണ്ട്‌സിന് ഉപഭോക്താക്കളുള്ളത്.