ചെസ് ഒളിമ്പ്യാഡ് സമാപിച്ചു; നിഹാൽ സരിന് സ്വർണം; പ്രഗ്നാനന്ദയ്ക്ക് വെങ്കലം
തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന 44ആമത് ചെസ് ഒളിമ്പ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഇന്ത്യയ്ക്ക് ഏഴ് മെഡലുകൾ ലഭിച്ചു. മലയാളി താരം നിഹാൽ സരിനും ഡി. ഗൂകേഷും സ്വർണം നേടി. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ് മുഖ് എന്നിവർക്ക് വെങ്കലം.
ടീമിനത്തിൽ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം ലഭിച്ചു. ഓപ്പൺ വിഭാഗത്തിലെ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമുമാണ് വെങ്കലമെഡൽ നേടിയത്. വനിതാവിഭാഗത്തിൽ ഉക്രെയിൻ സ്വർണവും ജോർജിയ വെള്ളിയും നേടി. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാനാണ് സ്വർണം സ്വന്തമാക്കിയത്. അർമേനിയ്ക്കാണ് വെള്ളി മെഡൽ.
കഴിഞ്ഞ മാസം ജൂലൈ 28ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നടൻ രജനികാന്ത്, എ.ആർ റഹ്മാൻ എന്നിവർ പങ്കെടുത്തു.