2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വത്സലക്ക്
2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി വത്സലക്ക്. സാഹിത്യത്തിനുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
കേരള സഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി എച്ച് അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേരത്തെ പി വത്സലക്ക് ലഭിച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽച്ചീളുകൾ, വത്സലയുടെ സ്ത്രീകൾ, പേമ്പി, വിലാപം തുടങ്ങിയവയാണ് പ്രധാന കൃതികൾ