മാറ്റമില്ലാതെ തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമില്ലാതെ ഔൺസിന് 1982 ഡോളറിൽ വ്യാപാരം പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഇന്നലെ സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5570 രൂപയും പവന് 120 രൂപ കുറഞ്ഞ് 44560 രൂപയുമായിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
22 കാരറ്റ് സ്വർണത്തിന്റെ കേരളത്തിലെ ഔദ്യോഗിക വില ഗ്രാമിന് 5570 രൂപയും പവന് 44560 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് സംസ്ഥാനത്ത് 4625 രൂപയും ഒരു പവൻ 18 കാരറ്റിന് 37000 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്ന് 81 രൂപയും ഒരു ഗ്രാം ഹാൾമാർക് വെള്ളിക്ക് ഇന്നത്തെ വിപണിവില 103 രൂപയുമാണ്.
അതേസമയം തിങ്കളാഴ്ച 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5570 രൂപയിലും ഒരു പവൻ 22 കാരറ്റിന് 44560 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.