അസമിലെ നാഗോണിൽ ഭൂചലനം
അസമിലെ നാഗോൺ ജില്ലയിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 4.18നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 4.0 രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരത്തെ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 12:52 നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) ഉദ്യോഗസ്ഥൻ പറഞ്ഞു.