Tuesday, April 15, 2025
National

സോണിയ ഗാന്ധിക്കെതിരെ ജഗ്‌ദീപ് ധൻകർ; രാജ്യസഭ പ്രക്ഷുബ്ദമായ്

ജുഡീഷ്യറി വിഷയത്തിലെ സോണിയാ ഗാന്ധിയുടെ പരാമർശങ്ങൾക്ക് എതിരായ ചെയർമാന്റെ നിലപാടിൽ രാജ്യസഭ പ്രക്ഷുബ്ദമായ്. തന്റെ നിലപാടിനെ തെറ്റിദ്ധരിപ്പിയ്ക്കാനും ജുഡീഷ്യറിയ്ക്ക് എതിരാണെന്ന് വരുത്താനും ഉള്ള യു.പി.എ അധ്യക്ഷയുടെ ശ്രമം അപലപനിയവും വേദനാജനകവും ആണെന്ന് ചെയർമാൻ ജഗ്‌ദീപ് ധൻകറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്ക്കരിച്ചു. മുൻ നിശ്ചയിച്ച സമ്മേളന നടപടിക്രമം വെട്ടിച്ചുരുക്കി പാർലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തെയ്ക്ക് പിരിഞ്ഞു.

പാർലമെന്റിന്റെ പരമാധികാരം സംബന്ധിച്ച് താൻ വ്യക്തമാക്കിയ നിലപാടിനെതിരെയുള്ള സോണിയയുടെ പ്രസ്താവന ആണ് ചെയർമാൻ ജഗ്ദീപ് ധൻകർ സഭയിൽ ഉന്നയിച്ചത്. തന്റെ നിലപാട് ജുഡീഷ്യറിയ്ക്ക് എതിരാണെന്ന് ചിത്രീകരിക്കാൻ സോണിയ ഗാന്ധി ശ്രമിച്ചതായി രാജ്യസഭ ചെയർമാൻ ആരോപിച്ചു.

ചെയർമാന്റെ വിമർശനം നടപടി ചട്ടങ്ങൾക്ക് എതിരാണെന്നും രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കൊൺ ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം സഭയെ പ്രക്ഷുബ്ദമാക്കി. ചെയർമാൻ നിലപാടിൽ നിന്ന് യു-ടെൺ പോയതായ് അവർ മുദ്രാവാക്യം വിളിച്ചു. തുടർന്നാണ് സഭാ നടപടികൾ കോൺ ഗ്രസ് ബഹിഷ്ക്കരിച്ചത്. കേരളത്തിൽ നിന്നുള്ള ഇടത് അംഗങ്ങളുടെ വൈദ്യുത ബില്ലിന് എതിരായ പ്രക്ഷോഭത്തിനും ഇന്ന് പാർലമെന്റ് വേദിയായി ഗാന്ധിപ്രതിമയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. മുൻ നിശ്ചയിച്ച നടപടിക്രമം വെട്ടിച്ചുരുക്കി പാർലമെന്റിന്റെ രണ്ട് സഭകളും 12 മണിയോടെ പിരിഞ്ഞു. ഇനി ബജറ്റ് സമ്മേളനത്തിനാകും സഭകൾ ചേരുക.

Leave a Reply

Your email address will not be published. Required fields are marked *