Thursday, January 23, 2025
Kerala

കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍..’; സുധാകരന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വി എന്‍ വാസവന്‍

തെക്കന്‍ കേരളത്തെക്കുറിച്ചുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍. കെ സുധാകരന്റെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഒരിടത്തെ ജനങ്ങളെക്കാള്‍ മെച്ചമാണ് മറ്റൊരിടത്തെ ആളുകള്‍ എന്ന രാഷ്ട്രീയം ബഹിഷ്‌കരിക്കപ്പെടേണ്ടതാണ്. വള്ളത്തോളിന്റെ ‘ഭാരതമെന്ന് കേട്ടാലോ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളില്‍’ എന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം

തെക്കന്‍ കേരളത്തെ അപമാനിച്ചുകൊണ്ടുള്ള കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശം വിവാദമായിരുന്നു. കേരളത്തിന്റെ തെക്കന്‍ മേഖലയിലും മലബാര്‍ മേഖലയിലുമുള്ള രാഷ്ട്രീയക്കാര്‍ തമ്മില്‍ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. തെക്കും വടക്കുമല്ല പ്രശ്നം മനുഷ്യ ഗുണമാണ് വേണ്ടതെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *