Thursday, April 17, 2025
Kerala

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പോലും പറയില്ല; സുധാകരന്റെ ആരോപണം തള്ളി മുല്ലപ്പള്ളി

 

വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ. അത്തരമൊരു പരാതി എങ്ങനെ ഉയർന്നുവെന്ന് തനിക്ക് അറിയില്ല. അതിനെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല.

നിങ്ങളിൽ ആർക്കെങ്കിലും അങ്ങനെയൊരു അനുഭവമുണ്ടെങ്കിൽ പറയാം. താരിഖ് അൻവറും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സെക്രട്ടറിമാരും ഉൾപ്പെടെ ആർക്കെങ്കിലും ഫോൺ എടുക്കാത്ത അനുഭവമുണ്ടെങ്കിൽ പറയാം. ആർക്കും അങ്ങനെയൊരു പരാതിയില്ല.

ഒരു സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് കഴിഞ്ഞ 50 വർഷമായി തനിക്കുണ്ടായിട്ടില്ല. അങ്ങനെ കാണണമെങ്കിൽ അവസാനം വരെ കാത്തിരിക്കും. വി എം സുധീരനെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കൂടി ഉൾക്കൊള്ളണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Leave a Reply

Your email address will not be published. Required fields are marked *